Opening Hours : Monday to Saturday 10am to 6pm
  Contact : 9142 08 4242, 9446 30 5562

All Posts in Category: Diet and Disease

യൂറിക്കാസിഡ്‌ / ഗൌട്ട് (Gout )- രോഗികള്‍ അറിയുകയും പാലിക്കുകയും ചെയ്യേണ്ടത്‌

ചില ആഹാരങ്ങള്‍ , കിഡ്നി, ലിവര്‍ , കൂണ്‍ , ആല്കഹോള്‍ മുതലായവയുടെ അമിത ഉപയോഗം മൂലം യൂറിക് ആസിഡ് രക്തത്തില്‍ അടിഞ്ഞു കൂടി സന്ധികളില്‍ അതിന്റെ ക്രിസ്ടലുകള്‍ അടിഞ്ഞു കൂടി നീര്കെട്ടും, വേദനയും ഉണ്ടാക്കുന്നു. സന്ധികള്‍ രൂപവ്യത്യാസം വന്നു അനക്കാന്‍ വയ്യാതാകുന്നു. ഇതിനു ഗൌട്ട് എന്ന് പറയുന്നു. യൂറിക്കാസിടിന്റെ സ്ഥാനത്തു കാത്സ്യം ഫോസ്ഫേറ്റ് ആണെങ്കില്‍ സ്യൂഡോഗൌട്ട് എന്ന വാതം ആയിത്തീരുന്നു. പേശീ സങ്കോചം വഴി കൈ കാല്‍ വിരലുകളുടെ രൂപം മാറിയേക്കാം.

 

രക്തത്തില്‍ ഉയര്‍ന്ന അളവില്‍ യൂറിക്ക്‌ ആസിഡ്‌ ഉണ്ടായി അത് സൂചി പോലെ കട്ടിയായി ശല്യം ചെയ്യുന്നതാണ് ഈ സംഭവം, നല്ല വേദന ഉണ്ടായിരിക്കും- കാലില്‍ ആണു സാധാരണ തുടക്കം ( 4 മുതല്‍ 6 mg/dl വരെ ആണ്‌ പൊതുവില്‍ യൂറിക്ക്‌ ആസിഡ്‌ നോര്‍മല്‍ ലെവല്‍ .) സനാതന വ്യാധിയാണെങ്കിലും സ്പെല്ലുകള്‍ വന്നും പോയും ഇരിക്കും.

 

ഗൌട്ട്‌ ബാധിച്ചാല്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍

________________________________________________

 

 1. ധാരാളം വെള്ളം കുടിക്കുക, യൂറിക്ക്‌ ആസിഡ്‌ കുറയും.

 

 1. മദ്യം യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടും.

 

 1. അധികം ശരീരഭാരമുള്ളവരില്‍ ഗൌട്ട്‌ അധികമായി കണ്ടുവരുന്നു. തടിയുണ്ടെങ്കില്‍ കുറയ്ക്കുക.

 

 1. അണ്ടിപ്പരിപ്പുകള്‍ (കശു-കപ്പല്‍-ബദാം, വാള്നട്ട്‌ ഒന്നും) ഒട്ടും കഴിക്കരുത്‌.

 

 1. അയല പോലെ ഓയില്‍ നിറഞ്ഞ മീനുകള്‍, ബീഫ്‌ (കഴിയുന്നതും ഇറച്ചികള്‍ ഒന്നും) കഴിക്കരുത്‌. കിഡ്നി, ബ്രെയിന്‍ ലിവര്‍, കക്ക, ഞണ്ട്‌, കൊഞ്ച്‌ ഒട്ടും പാടില്ല. (ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളെല്ലാം യൂറിക്ക്‌ ആസിഡ്‌ നില ഉയര്‍തുന്നു).

 

 1. ഇന്‍സുലിന്‍ പോലെയുള്ള ചില മരുന്നുകള്‍ , വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ യൂറിക്ക്‌ ആസിഡ്‌ കൂട്ടും. അങ്ങനെ എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ ഡോക്റ്ററോട്‌ ചര്‍ച്ച ചെയ്യുക.

 

 1. ഗൌട്ട്‌ അറ്റാക്കിനു ഏറ്റവും ഫലപ്രദമായ മരുന്നാണ്‌ ചെറി. ചെറിപ്പഴം ഒരു 5 മുതല്‍ 10 എണ്ണം വീതം ദിവസവും തിന്നാല്‍ ഒരാഴ്ചകൊണ്ട്‌ വേദന പോയും യൂറിക്ക്‌ ആസിഡ്‌ കുറഞ്ഞും കിട്ടും.

 

 1. നാരങ്ങാ വെള്ളം, ഓറഞ്ച്‌ ജ്യൂസ്‌ എന്നിവ നല്ലതാണ്‌.

 

 1. ദിവസവും ഒരു ആപ്പിള്‍ അല്ലെങ്കില്‍ ഏത്തപ്പഴം (ഏത്തനില്ലെങ്കില്‍ പൊട്ടാസ്യം കൂടുതലുള്ള എന്തെങ്കിലും പഴം മതി ) കഴിക്കുക.

 

 1. എപ്സം സാള്ട്ട്എ‌ കലക്കിയ വെള്ളത്തില്‍ കാല്‍ മുക്കുന്നത്‌ നല്ലതാണെന്ന് പ്രകൃതി ചികിത്സകര്‍ പറയുന്നു.

 

 1. കിടക്കുമ്പോള്‍ തലയിണയാലെ കാലുയര്ത്തി വച്ച്‌ കിടക്കുക.

 

 1. ബീയര്‍ , കാപ്പി, കോളകള്‍ കഫീന്‍ ചേര്ന്ന് എല്ലാം (പറ്റുമെങ്കില്‍ ചായയും) ഒഴിവാക്കുക.

 

 1. അപ്പവും മറ്റും ഉണ്ടാകുമ്പോള്‍ യീസ്റ്റിനു പകരം ബേക്കിംഗ്‌ സോഡ ഉപയോഗിക്കുക (യീസ്റ്റ്‌ ഗൌട്ടിനു വളരെ ചീത്തയും ബേക്കിംഗ്‌ സോഡ വളരെ നല്ലതുമാണ്‌).

 

 1. സ്ട്രെസ്സിനു ഗൌട്ട്‌ സ്പെല്ലുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

 

 1. പ്രോസസ്സ്‌ ചെയ്ത ഭക്ഷണം- പ്രധാനമായും മൈദ, പഞ്ചസാര മുതലായവ പരമാവധി കുറക്കുക.

 

ഹോമിയോപതി ചികിത്സ:

_____________________

ഗൗട്ട്-നു ഫലപ്രദമായ ഹോമിയോ മരുന്നുകള്‍ ലഭിയമാണ്. രോഗിയുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ കണക്കിലെടുത്താണ് മരുന്നുകള്‍ നിശ്ചയിക്കുന്നത്. Urtica urens, Feltauri, Ledum pal, Lycopodium തുടങ്ങിയ മരുന്നുകള്‍ വളരെ ഫലപ്രദമാണ്.

 

കടപ്പാട്:

Read More