രാജ്യം കടുത്ത വേനൽ ചൂടിലേക്ക്. എങ്ങനെ ചൂടുകാലത്തെ നേരിടാം. എല്ലാവർക്കും അറിയാവുന്ന കാര്യമാണങ്കിലും എഴുതുകയാണ്.
അല്പം മുൻകരുതൽ എടുത്താൽ നല്ല ജീവിത ശൈലിയിലൂടെ ചൂടിന്റെ ആഘാതം കുറയ്ക്കാം. വിയർപ്പിന്റെ അധികജലനഷ്ടം വഴിയുണ്ടാക്കുന്ന ക്ഷീണവും തളർച്ചയും കുറയ്ക്കാൻ സാധാരണ ഉപയോഗത്തിന്റെ ഇരട്ടി അളവിൽ വെള്ളം കുടിയ്ക്കുക. തണുത്ത വെള്ളത്തേക്കാൾ നല്ലത് തിളപ്പിച്ചാറിയ വെള്ളമോ ചെറുചൂടുവെള്ളമോ ആണ് ഇതുവഴി ജലക്ഷാമം വഴി മലിനജലത്തീലുടെയുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുകയുമാകാം.
വിയർപ്പിലൂടയാണ് അധികജലനഷ്ടം സംഭവിക്കുന്നത് അതു കൊണ്ട് തന്നെ അധിക ദാഹം, പേശികൾ ക്കുള്ള വേദന കഴപ്പ് തളർച്ച ക്ഷീണം എന്നിവയുണ്ടാകാം. അതിനാൽ കടുംവെയിലിൽ തുടർച്ചയായുള്ള ജോലി ഒഴിവാക്കുക. സൂര്യാഘാതം ഏൽക്കാ തിരിയ്ക്കാനും കടുംവെയിലിലുള്ള ജോലികൾ ഒഴിവാക്കുക.
വിയർപ്പ്, ചൂട്, പൊടി ഇവ മൂലം കണ്ണിൽ ചൊറിച്ചിൽ മറ്റ് അലർജി പ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ കണ്ണുകൾ ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കഴുകുക.
ചൂടു കുരു തടയാൻ കനം കുറഞ്ഞ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. 2 നേരം കുളിക്കുക.ചൂടുകാലത്ത് ശരീര താപനില ഉയരുന്നതുവഴി വിട്ടുമാറാത്ത തലവേദന, ചർദ്ദി, വിശപ്പിലായ്മ എ ന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ട്. ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ട്.കടുത്ത പൊടിമൂലം ആസ്തമ തുടങ്ങിയ അലർജിക്ക് രോഗങ്ങൾ വർദ്ധിയ്ക്കാനിടയുണ്ട്. മലിനജലം മൂലം ഉണ്ടാക്കുന്ന മഞ്ഞപ്പിത്തo. കോളറതുടങ്ങിയ രോഗങ്ങൾ ഉണ്ടാകാം.
ഭക്ഷണക്രമത്തിൽ ശ്രദ്ധിയ്ക്കേണ്ടവ ”ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുക. പഴവർഗ്ഗങ്ങൾ പഴച്ചാറുകൾ എന്നിവ ഉപയോഗിക്കുക. പഴുത്ത ചക്കയും മാങ്ങയും , പപ്പായയും എല്ലാം യഥേഷ്ടം കിട്ടുന്ന ഈ സമയത്ത് അത് ധാരാളം ഉപയോഗിക്കുക. അത് ശരീരത്തിന്റെ ചൂടിനെ കുറയ്ക്കുന്നു. കിഴങ്ങുവർഗ്ഗങ്ങൾ അധികം ഉപയോഗിക്കാതിരിയ്ക്കുക.
കോഴിയിറച്ചി, കോഴിമുട്ട, ഇറച്ചി വർഗ്ഗങ്ങൾ, കടല എരിവ് പുളി ഉപ്പ് , മസാല, ഞണ്ട് തുടങ്ങിയവ കുറയ്ക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ചായ കാപ്പി എന്നിവ കുറയ്ക്കുക. കാരണം ഇവയിലടങ്ങിയിരിക്കുന്ന കഫീൻ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിയ്ക്കുന്നതിനുള്ള പ്രേരണ നൽകുന്നു ഇതിനാൽ ജലനഷ്ടം ശരീരത്തിൽ കൂടുതൽ ആകുന്നു. ചോറ് ചൂടുകാലത്ത് കഴിയ്ക്കാൻ നല്ലതാണങ്കിലും കഞ്ഞിയാണ് ഉത്തമം.ചെറുപയർ ചെറിയ തോതിൽ കഴിയക്കാം.
ഫ്രിഡ്ജിൽ വച്ചഭക്ഷണപാനീയങ്ങൾ തണുപ്പോടെ തന്നെ കഴിക്കാതിരിക്കുക. പചക്കറി സാലഡുകൾ ഭക്ഷണത്തിൽ കൂടുതൽഉൾപ്പെടുത്തുക. വെള്ളരി. തണ്ണി മത്തൻ ഇളനീർ തുടങ്ങിയവ കഴിയ്ക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. തുറന്നിരിയ്ക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക. ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ഇട്ട സംഭാരങ്ങൾ കഴിയ്ക്കുക.
ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കൂടിയ്ക്കുക. മൂത്രാശയ സംബന്ധമായ രോഗങ്ങളും ഈ കാലാവസ്ഥയിൽ കാണപ്പെടുന്നുണ്ട്. ഫംഗസ് ബാധ മൂലമുണ്ടാകുന്ന രോഗങ്ങളും കാണപ്പെടുന്നു.വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിയ്ക്കുക. അങ്ങനെ ഈ വേനൽക്കാലത്തെ നമ്മൾക്ക് നേരിടാം..
ശരീരത്തിന്റെവിയർപ്പ് മൂലമുണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാൻ കുളിക്കുന്ന വെള്ളത്തിൽ അല്പം ഉപ്പ് ചേർക്കുക.
Dr. സ്വപ്നപ്രസന്നൻ